ഒരു ലക്ഷം കോടിയിലേറെ തുക റിസര്‍വ് ബാങ്കില്‍ നിന്ന് ഡിവിഡന്റായി കവര്‍ന്നെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ കമ്മി കുറച്ചതെന്ന് ഡോ.തോമസ് ഐസക്

തിരുവനന്തപുരം: ഒരു ലക്ഷം കോടിയിലേറെ തുക റിസര്‍വ് ബാങ്കില്‍ നിന്ന് ഡിവിഡന്റായി കവര്‍ന്നെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ കമ്മി കുറച്ചതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിക്കും മറ്റും കൂടുതല്‍ പണം നല്‍കി മാന്ദ്യത്തെ മറികടക്കണമെന്ന ബിഹാര്‍ ധനമന്ത്രി സുശീല്‍കുമാര്‍ മോഡിയുടെതുള്‍പ്പെടെയുള്ള സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങളെ കേന്ദ്ര ധനമന്ത്രി അവഗണിച്ചതായും മാന്ദ്യകാലത്ത് ചെലവ് വര്‍ദ്ധിപ്പിക്കുന്നതിന് പകരം കമ്മി പിടിച്ചുനിറുത്തുന്നതിന് വേണ്ടി ചെലവ് ചുരുക്കുന്ന ബഡ്ജറ്റാണിതെന്നും ഐസക് പറഞ്ഞു.

കേന്ദ്രത്തിന്റെ കമ്മി 3.5 ശതമാനമാണ്. സാമ്പത്തിക മാന്ദ്യത്തെ മറച്ചുപിടിക്കാനുള്ള വാചകക്കസര്‍ത്തു മാത്രമാണ് കേന്ദ്ര ബഡ്ജറ്റിലുള്ളത്. നടപ്പുവര്‍ഷം സാമ്പത്തിക വളര്‍ച്ച 4.9 % ലേക്ക് താഴുമെന്നു മന്ത്രിസമ്മതിച്ചതായും ബഡ്ജറ്റ് കുത്തകകളെ സഹായിക്കാനാണ്. 7.6 ലക്ഷം കോടി രൂപ കോര്‍പ്പറേറ്ര് ടാക്‌സ് കിട്ടേണ്ടിടത്ത് പുതുക്കിയ കണക്കു പ്രകാരം 6.1 ലക്ഷം കോടിയേ കിട്ടിയുള്ളൂ. അനുഭവത്തില്‍ നിന്നും കേന്ദ്ര ധനമന്ത്രി ഒരു പാഠവും പഠിച്ചിട്ടില്ല. ഐ.ഡി.ബി.ഐ പൂര്‍ണമായി സ്വകാര്യവത്കരിക്കുന്നതിനും എല്‍.ഐ.സി സ്വകാര്യവത്കരിക്കണം ആരംഭിക്കുന്നതിനും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

കേരളത്തിന് ഇതുപോലെ തിരിച്ചടി നല്‍കിയ ബഡ്ജറ്റ് ഇല്ല. ധനമന്ത്രി കേരളത്തോട് യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്. ജി.എസ് ടി നികുതി കുടിശ്ശിക തരാത്തതിനെയും ഐസക് വിമര്‍ശിച്ചു. വയോജന പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിന് പകരം അതിന്റെ അടങ്കലും കുറച്ചു. കാര്‍ഷിക മേഖലയ്ക്ക് തുക കൂട്ടിയിട്ടില്ലെന്നും ഐസക് വ്യക്തമാക്കി.

Comments are closed.