ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കാന്‍ തയ്യാരായി കോണ്‍ഗ്രസ്

ദില്ലി: ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കാന്‍ തയ്യാരായി കോണ്‍ഗ്രസ്. പരസ്യ പ്രചാരണം തീരാന്‍ നാലു ദിവസം ശേഷിക്കെ ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് ദില്ലിയിലെ പിസിസി ഓഫീസിലാണ് ചടങ്ങ് നടക്കുന്നത്. അതേസമയം ആം ആദ്മി റിപ്പോര്‍ട്ട് കാര്‍ഡും ബിജെപി പ്രകടന പത്രികയും നേരത്തെ പുറത്തിറക്കിയിരുന്നു.

ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രകടന പത്രിക തയാറാക്കല്‍ എന്ന ലക്ഷ്യത്തോടെ ദില്ലിയുടെ മനസ്സ് കോണ്‍ഗ്രസിന് ഒപ്പം എന്ന പരിപാടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതേസമയം വയോജനങ്ങള്‍ക്ക് 5,000 രൂപ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നാണ് വിവരം.

Comments are closed.