പൗരത്വ ഭേദഗതി നിയമം : കോഴിക്കോട് കടപ്പുറത്ത് മുസ്ലീം യൂത്ത് ലീഗിന്റെ അനിശ്ചിതകാല സമരം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ ഷഹീന്‍ ബാഗ് മാതൃകയിലുള്ള പ്രതിഷേധവുമായി കോഴിക്കോട് കടപ്പുറത്ത് മുസ്ലീം യൂത്ത് ലീഗിന്റെ അനിശ്ചിതകാല സമരം. ജാമിയ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്കെതിരെ നൂറ് കണക്കിന് അമ്മമാരും സ്ത്രീകളും പങ്കെടുക്കുന്ന സമരത്തിലൂടെയാണ് തെക്ക് കിഴക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗ് ശ്രദ്ധ നേടിയിരുന്നത്.

എന്നാല്‍ ഇവിടുത്തെ രാപ്പകല്‍ സമരത്തിന്റെ മാതൃകയിലാണ് മുസ്ലീം യൂത്ത് ലീഗിന്റെ കോഴിക്കോട്ടെ സമരം. വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയുള്ള പ്രതിഷേധത്തില്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ആവശ്യമാണ് കോഴിക്കോട് കടപ്പുറത്തെ ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ സമരക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം കടപ്പുറത്തെ സമരപ്പന്തലില്‍ ഉദ്ഘാടന ദിവസം വളരെ കുറച്ച് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്.

വേദിയില്‍ സ്ത്രീയായി ആകെയുണ്ടായിരുന്നത് ജെഎന്‍യു വിദ്യാര്‍ത്ഥി ഡോളന്‍ സാമന്ത മാത്രമായിരുന്നു. അതേസമയം ഉദ്ഘാടന ദിവസമായതിനാലാണ് സ്ത്രീകളുടെ സാനിധ്യം കുറഞ്ഞതെന്നും അനിശ്ചിതകാല സമരമായതുകൊണ്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുമെന്നുമാണ് യൂത്ത് ലീഗ് വ്യക്തമാക്കുന്നു.

Comments are closed.