എക്സൈസ് ഇന്‍സ്പെക്ടര്‍ നിയമനത്തിന് ഒഴിവ് സൃഷ്ടിയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങി ദീര്‍ഘകാല അവധിയെടുത്തതായി പരാതി
തിരുവനന്തപുരം: ആറു മാസത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ അവധിയെടുത്താല്‍ പുതിയ നിയമനം നടത്താമെന്ന ചട്ടം മറയാക്കി എക്സൈസ് ഇന്‍സ്പെക്ടര്‍ നിയമനത്തിന് ഒഴിവ് സൃഷ്ടിയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങി ദീര്‍ഘകാല അവധിയെടുത്തതായി പരാതി. വാളയാര്‍ ചെക്ക് പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വി. രജനീഷ്, ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂര്‍ ചെക്ക് പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വി ബാലസുബ്രഹ്മണ്യന് എന്നീ രണ്ടുദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ പണം വാങ്ങിയെന്നാണ് ആരോപണം.
ആറുമാസത്തില്‍ കൂടുതല്‍ ഒരു ഉദ്യോഗസ്ഥന് അവധിയിലാണെങ്കില്‍ അത് ഒഴിവായി കണ്ട് പിഎസ്സിക്ക് പുതിയ നിയമനം നടത്താം. ഇത് മുതലെടുത്താണ് വി രജനീഷും വി ബാലസുബ്രഹ്മണ്യനും ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് പട്ടികയില്‍ മുന്‍ഗണനാ ക്രമത്തിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇവര്‍ പതിനഞ്ച് ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
അതേസമയം എക്സൈസ് അസോസിയേഷനിലെ ഉന്നതര്‍ക്കും മന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നും ആരോപിക്കുന്നുണ്ട്. വിവാദമായതോടെ എക്സൈസ് വകുപ്പ് തല അന്വേഷണം തുടങ്ങി. എന്നാല്‍ ‘ ആരോപണം ശരിയല്ല. സ്വകാര്യ അത്യാവശ്യങ്ങള്‍ക്കും ചികിത്സ ആവശ്യത്തിനും വേണ്ടിയാണ് അവധി അപേക്ഷിച്ചത്.മറ്റെന്തെങ്കിലും താത്പര്യങ്ങളാകാം ആരോപണങ്ങള്‍ക്ക് പുറകില്‍,’ എന്ന് ആരോപണം നിഷേധിച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ രംഗത്ത് വന്നിരുന്നു.
Comments are closed.