കൊറോണ വൈറസ് : വുഹാനില്‍ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസിനെത്തുടര്‍ന്ന് വുഹാനില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുന്നൂറോളം ഇന്ത്യക്കാരുമായുള്ള രണ്ടാം എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. ഇന്നലെ 324 പേരെ ഇന്ത്യ തിരികെ എത്തിച്ചിരുന്നു. 42 മലയാളികളാണ് ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്. മലയാളി വിദ്യാര്‍ത്ഥികളും വിമാനത്തിലുണ്ട്. ചൈനയില്‍ നിന്നും മടങ്ങി എത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലും ആണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഇന്ന് എത്തുന്നവരെയും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം ക്യാംപിലേക്ക് തന്നെയാവും കൊണ്ടുപോവുന്നത്. 14 ദിവസം ഇവരെ നിരീക്ഷിക്കും. മടങ്ങി എത്തുന്നവര്‍ ഒരു മാസത്തേക്ക് പോതു ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45 പേര്‍കൂടി മരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 304 ആയി. പുതിയതായി 2590 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Comments are closed.