കിളിമാനൂരില്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോകള്‍ കാണിച്ച് കടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കട ഉടമ അറസ്റ്റിലായി

തിരുവനന്തപുരം: കിളിമാനൂരില്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോകള്‍ കാണിച്ച് കടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കട ഉടമ അറസ്റ്റിലായി. രണ്ട് മാസം മുമ്പ് കടയില്‍ എത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്ന കിളിമാനൂര്‍ പനപ്പാംകുന്ന് ആര്‍ എസ് നിലയത്തില്‍ രാജേന്ദ്രന്‍ എന്ന 50കാരനാണ് അറസ്റ്റിലായത്.

തുടര്‍ന്ന് പീഡന വിവരം പെണ്‍കുട്ടികളില്‍ ഒരാള്‍ സുഹൃത്തിനോട് പറയുകയും സുഹൃത്തുക്കള്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും പിന്നീട് അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Comments are closed.