ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ എച്ച്5എന്‍1 പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസിന് പടരുന്നതിനു പിന്നാലെ ഹുനാന്‍ പ്രവിശ്യയില്‍ എച്ച്5എന്‍1 പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായി വിവരം. ഷുവാങ്കിംഗ് ജില്ലയിലെ ഷായാങ് നഗരത്തിലുള്ള ഒരു ഫാമിലാണ് പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് ചൈനയിലെ കൃഷി ഗ്രാമ വികസന മന്ത്രാലയം വ്യക്തമാക്കി.
ഈ ഫാമില്‍ 7850 കോഴികളുള്ളതില് 4500 എണ്ണം ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് പ്രവിശ്യയിലുള്ള 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയതായും മന്ത്രാലയം അറിയിച്ചു. എന്നാല്‍ മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടില്ല.
Comments are closed.