കൊറോണ വൈറസ് : കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ദില്ലി: കൊറോണ വൈറസിനെത്തുടര്‍ന്ന് കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ പുനെ വൈറോളജി ലാബിലെ പരിശോധന ഫലം വന്നാലേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

ചൈനയിലെ വുഹാന്‍ സര്‍വകശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ്. അതേസമയം 24 നാണ് വിദ്യാര്‍ത്ഥി നാട്ടില്‍ തിരിച്ചെത്തിയത്. പനിയെ തുടര്‍ന്ന് ആദ്യം നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാആശുപത്രിയിലും ചികിത്സ തേടി. 30 നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Comments are closed.