ദേവീന്ദര്‍ സിംഗിന്റെ വീട്ടിലും സ്വകാര്യ ഓഫീസിലുമായി എന്‍ഐഎയും ജമ്മുകശ്മീര്‍ പൊലീസും സംയുക്ത പരിശോധന നടത്തി

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം ജമ്മുവില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായ ദേവീന്ദര്‍ സിംഗിന്റെ വീട്ടിലും സ്വകാര്യ ഓഫീസിലുമായി എന്‍ഐഎയും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.

ശ്രീനഗര്‍ വിമാനത്തവളത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായ ഡിഎസ്പി ദേവീന്ദര്‍ സിംഗ് കാര്‍ യാത്രയില്‍ കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരന്‍ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീര്‍ അതിര്‍ത്തി കടക്കാന്‍ ദേവീന്ദര്‍ സിംഗ് സഹായിക്കുകയായിരുന്നെന്നാണ് വിവരം.

റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ അക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. പണം കൈപ്പറ്റിയാണ് ഇയാള്‍ ഭീകരരെ ദില്ലിയിലെത്തിക്കാന്‍ ശ്രമിച്ചത്. അതേസമയം ദേവീന്ദര്‍ സിംഗിന്റ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എകെ 47 തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.

Comments are closed.