ദില്ലിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം നല്കാന് കെജ്രിവാളിന് കഴിയില്ല : മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ദില്ലി: ദില്ലിയിലെ രോഹിണിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്രിവാള് സര്‍ക്കാര്‍ ബിരിയാണി വിളമ്പുകയാണെന്നും ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
‘ദില്ലിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം നല്കാന് കെജ്രിവാളിന് കഴിയില്ല. ദില്ലിയിലാണ് ഏറ്റവും മലിനമായ കുടിവെള്ളം ലഭിക്കുന്നതെന്നാണ് ഒരു സര്‍വേയില്‍ പറയുന്നത്. എന്നാല്‍ ഷഹീന്‍ബാഗിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധിക്കുന്ന ആളുകള്‍ക്ക് കെജ്രിവാള് സര്‍ക്കാര്‍ ബിരിയാണി വിളമ്പുകയാണ്’- യോഗി വ്യക്തമാക്കി.
Comments are closed.