ജമ്മു കാശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ലാല്‍ ചൗക്കിലെ തിരക്കേറിയ ചന്തയില്‍ സിആര്‍പിഎഫ് സി/171 ബറ്റാലിയനനിലെ ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ രണ്ട് ഗ്രാമീണര്‍ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. കൂടാതെ രണ്ട് ജവാന്‍മാരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

നഗരഹൃദയത്തിലെ പ്രതാപ് പാര്‍ക്കിന് സമീപമുള്ള സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയിലെ (സിആര്‍പിഎഫ്) ചില ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നു. അതേസമയം ജനങ്ങളുടെ മനസ്സില്‍ ഭീതി നിറക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി ആര്‍ എസ് ഷായ് പറഞ്ഞു.

Comments are closed.