ഇന്ത്യക്കെതിരെ ടി20 പരമ്പരയില്‍ കിവികള്‍ക്ക് ബേ ഓവലില്‍ തകര്‍ച്ചയോടെ തുടക്കം

ബേ ഓവല്‍: ഇന്ത്യക്കെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ കിവികള്‍ക്ക് ബേ ഓവലില്‍ തകര്‍ച്ചയോടെ തുടക്കമായിരുന്നു. 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ആതിഥേയര്‍ പവര്‍പ്ലേയില്‍ 41/3 എന്ന നിലയിലായിരുന്നു. മാര്‍ട്ടിന്‍ ഗപ്ടിലിനെ(2) ബുമ്രയും കോളിന്‍ മണ്‍റോയെ(15) വാഷിംഗ്ടണും പുറത്താക്കിയപ്പോള്‍ ടോം ബ്രൂസ്(0) റണ്‍ഔട്ടാവുകയായിരുന്നു.

റോസ് ടെയ്ലറും ടിം സീഫര്‍ട്ടുമാണ് ക്രീസിലുള്ളത്. ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 റണ്‍സെടുത്തിരുന്നു. അതേസമയം രോഹിത് 41 പന്തില്‍ 60 റണ്‍സെടുത്തു.

Comments are closed.