Ultimate magazine theme for WordPress.

ഐ ലീഗില്‍ ഗോകുലം കേരള ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ട്രാവു എഫ്സിയെ നേരിടും

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ട്രാവു എഫ്സിയെ നേരിടും. അവസാന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ തോല്‍പിച്ച ആത്മവിശ്വാസവുമായാണ് ഗോകുലം കേരള വൈകിട്ട് ഏഴിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടുമിറങ്ങുന്നത്. ട്രാവു പോയിന്റ് പട്ടികയില്‍ ഗോകുലത്തിന് മുന്നിലാണ്.

എന്നാല്‍ 13 പോയന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ഗോകുലം. ട്രാവുവിന് പതിനാല് പോയിന്റും. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ്, നഥാനിയല്‍ ഗാര്‍ഷ്യ, ഹെന്റി കിസിക്കെ എന്നിവരാണ് ഗോകുലത്തിന്റെ പ്രതീക്ഷ നിലനിര്‍ത്തുന്നത്. എന്നാല്‍ ഫല്‍ഗുനി സിംഗ്, പ്രേംജിത് സിംഗ് എന്നിവരിലാണ് ട്രാവുവിന്റെ പ്രതീക്ഷ. അതേസമയം തുടര്‍ച്ചയായ നാല് കളിയിലും ജയിച്ചാണ് മണിപ്പൂര്‍ ടീമായ ട്രാവു കോഴിക്കോട്ട് എത്തിയിരിക്കുന്നത്.

Comments are closed.