കൊല്ലത്ത് ബിജെപി നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെ ഉണ്ടായ ആക്രമണം; നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം: കൊല്ലം ചന്ദനത്തോപ്പില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ ബിജെപി നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന അമ്പത് പേര്‍ക്ക് എതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം ചന്ദനത്തോപ്പില്‍ ബിജെപിയുടെ നേതൃത്വത്തിൽ സംഘപരിവാര്‍ സം

ഘടനകൾ നടത്തിയ ജനജാഗരണ റാലിക്ക് നേരെ വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്.

കല്ലേറില്‍ ബിജെപിയുടെ രണ്ട് പ്രവർത്തകർക്ക് സാരമായ പരിക്ക് ഏറ്റിരുന്നു; പൊലീസുകാര്‍ ഉള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്‍ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. സംഘര്‍ഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

സംഭവവുമായി ബന്ധമുള്ള ജില്ലയിലെ ചില എസ്‍ഡിപിഐ നേതാക്കൾ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. ചന്ദനതോപ്പില്‍ ഉണ്ടായ അക്രമണത്തിന്റെ ഗൂഢാലോചനയെ കുറിച്ച്‌ കുറ്റമറ്റ അന്വേഷണം വേണമെന്ന് ബിജെപിയുടെ കൊല്ലം ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാർ ആവശ്യപ്പെട്ടു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.