കൊറോണ വൈറസ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ അര്‍ഹിക്കുന്ന കരങ്ങളിലെത്തിക്കാന്‍ റെഡ് ക്രോസിന് കഴിയുന്നില്ലെന്ന് പരാതി

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് പടരുമ്പോള്‍ ആവശ്യത്തിന് മാസ്‌കുകളും സംഭരിച്ച ടണ്‍ കണക്കിന് മെഡിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുമ്പോള്‍ റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മായാണ് കാരണമെന്നാണ് ആരോപണം. കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുകയാണ്. എന്നാല്‍ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയുമാണ്.

അതിനാല്‍ ജീവന്‍ പണയം വച്ച് തങ്ങള്‍ ജോലി ചെയ്യുമ്പോഴും റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടര്‍മാരും നഴ്‌സുമാരും പറയുന്നത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ അര്‍ഹിക്കുന്ന കരങ്ങളിലെത്തിക്കാന്‍ റെഡ് ക്രോസിന് കഴിയുന്നില്ലെന്നും ചൈനയുടെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിച്ച റെഡ്‌ക്രോസ് അവസരോചിതമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതി ഉയരുകയാണ്.

അതേസമയം രണ്ട് മില്യണ്‍ മാസ്‌ക്കുകള്‍ ശേഖരിച്ച റെഡ്‌ക്രോസിന് ഇതുവരെ 2 ലക്ഷം മാസ്‌ക്കുകള്‍ മാത്രമാണ് വിതരണം ചെയ്യാനായിട്ടുള്ളത്. ഇതില്‍ ചിലതൊക്കെ ചെന്നെത്തിയത് ആവശ്യക്കാരില്ലാത്ത സ്ഥലത്തും. റെഡ് ക്രോസിന്റെ കളക്ഷന്‍ സെന്ററുകളില്‍ കെട്ടിക്കിടക്കുകയാണ് പ്രതിരോധസാമഗ്രികള്‍. ഇവ ആവശ്യക്കാരിലേക്ക് എത്തിക്കാനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായതില്‍ ഖേദമുണ്ടെന്നുമാണ് വുഹാനിലെയും സമീപപ്രദേശങ്ങളിലേയും റെഡ്‌ക്രോസ് അധികൃതര്‍ പറയുന്നത്.

Comments are closed.