കൊറോണ വൈറസ് : ചൈനയില്‍ മരണം 361 ആയി ; ഇന്നലെമാത്രം 57 മരണം

ബെയ്ജിംഗ്: കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ മരണം 361 ആയി. ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി വര്‍ദ്ധിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അതേസമയം 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകളടക്കം നിര്‍ത്തിവയ്ക്കുകയാണ്. ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സാണ് വ്യക്തമാക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Comments are closed.