ഗവര്‍ണ്ണറുട നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനും പ്രതിഷേധത്തിനുമൊടുവില്‍ ഗവര്‍ണ്ണറുട നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങുന്നതാണ്. പൗരത്വ പ്രശ്‌നത്തില്‍ ഗവര്‍ണ്ണറെ നിയമസഭയില്‍ തടഞ്ഞ പ്രതിപക്ഷം നിലപാട് കടുപ്പിച്ച് തന്നെയാണ് എത്തുക. അതേസമയം ഗവര്‍ണ്ണറെ കൊണ്ട് പൗരത്വപ്രശ്‌നത്തിലെ എതിര്‍പ്പ് വായിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ഭരണപക്ഷം എത്തുന്നത്.

എന്നാല്‍ സര്‍ക്കാറിന്റെ നയമാണ് ഗവര്‍ണ്ണര്‍ വായിച്ചെങ്കിലും ഗവര്‍ണ്ണറെ ചര്‍ച്ചകളില്‍ ഭരണപക്ഷം പിന്തുണക്കുമോ എന്നാണ് ആശങ്ക. ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നല്‍കിയ നോട്ടീസ് കാര്യോപദേശകമസമതി തള്ളി. സമിതി തീരുമാനം നിയമസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പ്രതിപക്ഷനേതാവ് വീണ്ടും പ്രശ്‌നം ഉന്നയിക്കും. വിഷയം വീണ്ടും സമിതി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെങ്കിലും സര്‍ക്കാര്‍ വഴങ്ങില്ല. നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിനും രാഷ്ട്രീയപ്രാധാന്യമേറെയാണ്.

Comments are closed.