വിശ്വഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷന്‍ വെടിയേറ്റു മരിച്ച സംഭവം : സിസിടിവി ഫൂട്ടേജ് പുറത്തുവിട്ട് ലക്നൗ പോലീസ്

ലക്നൗ: ലഖ്നൗ വിലെ ഹസ്രത്ഗഞ്ചില്‍ ഇന്നലെ രാവിലെ വിശ്വഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ഫൂട്ടേജ് ലക്നൗ പോലീസ് പുറത്തുവിട്ടു. പ്രഭാതസവാരിക്ക് പോയപ്പോള്‍ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് തല്‍ക്ഷണം രഞ്ജിത്ത് മരിച്ചു. കൂടാതെ ബന്ധു ആദിത്യയ്ക്ക് പരിക്കേക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് നാലു പോലീസുകാരെ യു.പി. സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും എന്തെങ്കിലും വിവരം നല്‍കുന്നയാള്‍ക്ക് 50,000 രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. തല ഒരു വെള്ള ഷാള്‍ കൊണ്ടു മറച്ച നിലയില്‍ നീല ജാക്കറ്റ് ധരിച്ച ഒരു യുവാവിനെയാണ് ഫോട്ടോഗ്രാഫില്‍ കാണുന്നത്. സ്ഥലത്ത് നിന്നും ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.

രഞ്ജിത്തിന്റെയും ആദിത്യയുടെയും മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കാന്‍ അക്രമികള്‍ ശ്രമിച്ചതായും വിവരമുണ്ട്. അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ ഹിന്ദു സമാജ് പാര്‍ട്ടി തലവന്‍ കമലേഷ് തീവാരി വീട്ടില്‍ വെച്ച് ആക്രമണത്തിന് ഇരയായിരുന്നു. മുഖത്ത് വെടിയേല്‍ക്ുകകയും ശരീരമാസകലം 15 കുത്തേല്‍ക്കുകയും ചെയ്യപ്പെട്ട കമലേഷ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ദീപാവലിക്ക് മധുരവുമായി വരട്ടേ എന്ന് വിളിച്ചു ചോദിച്ച ശേഷം വീട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചപ്പോഴായിരുന്നു എത്തിയതും വീട്ടില്‍ വെച്ച് ആക്രമിക്കുകയും ചെയ്തത്. സംഭവത്തില്‍ കുറ്റം ഏറ്റെടുത്ത് അഷ്ഫാഖ് ഹുസൈന്‍, മൊയ്നുദ്ദീന്‍ പത്താന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യകുയും ചെയ്തിരുന്നു.

Comments are closed.