ചൈനയില്‍ നിന്നും എത്തി വീട്ടില്‍ നീരിക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിക്ക് വിവാഹത്തില്‍ പങ്കെടുക്കണം ; തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ ബോധവത്കരണം

തൃശൂര്‍: ചൈനയിലെ വുഹാനില്‍ നിന്നും എത്തി വീട്ടില്‍ നീരിക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന തീരുമാനത്തെ തടഞ്ഞ് ആരോഗ്യ വകുപ്പിന്റെ ബോധവത്കരണം. വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. പോകില്ലെന്ന് വീട്ടുകാരും പറഞ്ഞിരുന്നു.

എന്നാല്‍ ഇത് ലംഘിച്ചാണ് വിദ്യാര്‍ത്ഥിനി വിവാഹത്തിന് പോകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ഒടുവില്‍ വിവരം അറിഞ്ഞ് ജില്ല കലക്ടറും ഡി എം ഒയും വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തി ബോധവത്കരണം നടത്തിയതോടെ ആണ് വിദ്യാര്‍ത്ഥിനി തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവാന്‍ തയ്യാറായത്.

Comments are closed.