ജാമിയ ക്യാമ്പസിലുണ്ടായ വെടിവെയ്പ്പ് : സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡപ്യൂട്ടി പോലീസ് കമ്മീഷണറെ മാറ്റി
ന്യൂഡല്‍ഹി: ജാമിയ ക്യാമ്പസിലുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡപ്യൂട്ടി പോലീസ് കമ്മീഷണറെ മാറ്റി. നാലു ദിവസത്തിനിടയില്‍ നഗരത്തില്‍ മൂന്ന് വെടിവെയ്പ്പുകള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചിന്മോയ് ബിസ്വാളിനെ മാറ്റി പകരം അഡീ. ഡിസിപി ഗ്യാനേഷ് കുമാറിന് ചുമതല ഏല്‍പ്പിക്കാന്‍ കമ്മീഷന് ഉത്തരവിട്ടത്.
ജാമിയ നഗറിലും ഷഹീന് ബാഗിനും പിന്നാലെ ജാമിയ ക്യാമ്പസിലും വെടിവെയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്ദേശക്രാരമാണ് നടപടി സ്വതന്ത്രവും നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ചിന്മോയ് ബിസ്വാള്‍ പിഴവ് വരുത്തിയെന്നാണ് കണ്ടെത്തല്‍.
നഗരത്തില്‍ നാലു ദിവസത്തിനിടയില്‍ മൂന്ന് തവണ വെടിവെയ്പ്പ് സംഭവം ഉണ്ടായിട്ടും പോലീസ് നിഷ്ക്രിയമായിരുന്നെന്ന് ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് നടപടിയുണ്ടായത്. ജനുവരി 30 നായിരുന്നു ആദ്യ വെടിവെയ്പ്പ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ് ഘട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന സമാധാന മാര്‍ച്ചില്‍ രാംഭക്ത് ഗോപാല്‍ എന്ന അക്രമി പോലീസ് നോക്കി നില്‍ക്കേ വിദ്യാര്‍ത്ഥികള്‍ക്ക് നേരേ നിറയൊഴിച്ചു. സംഭവത്തില്‍ ഷതാബ് എന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാംഭക്തന് 17 കാരനും വിദ്യാര്‍ത്ഥിയും ആണെന്നാണ് പോലീസ് പറയുന്നത്. ഷഹീന് ബാഗില്‍ കപില്‍ ഗുജ്ജാര്‍ എന്നയാളാണ് സമരക്കാര്‍ക്ക് നേരെ വെടിവെച്ചത്. തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ സര്‍വകലാശാലയുടെ അഞ്ചാം ഗേറ്റില്‍ വീണ്ടും വെടിവെയ്പ്പ് ഉണ്ടാകുകയായിരുന്നു. അതേസമയം ൗരത നിയമ ഭേദഗതി പ്രതിഷേധത്തില്‍ സമരക്കാരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയും അവരെ വെടിവെച്ചു കൊല്ലാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ഉണ്ടായിരുന്നു. ഇക്കര്യത്തില്‍ അനുരാഗ് ഠാക്കൂറിനെ പ്രചാരക പട്ടികയില്‍ നിന്നും കമ്മീഷന് നീക്കുകയും ചെയ്തിരുന്നു.
Comments are closed.