സംസ്ഥാനത്തോട് കാണിച്ച അവഗണന സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്

തിരുവനന്തപുരം: ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 5000 കോടി കുറഞ്ഞതോടെ സംസ്ഥാനത്തെ ക്ഷേമപദ്ധതികളും പ്രതിസന്ധിയിലായെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച അവഗണന സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വിഹിതം സംസ്ഥാനത്തിന് കിട്ടിയ കാലമാണിത്. സംസ്ഥാനങ്ങളുടെ അവകാശത്തിന് കേന്ദ്രം പുല്ലുവില കല്‍പ്പിക്കുകയാണ്. ജിഎസ്ടി വിഹിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തും. നിയമ നടപടിയുടെ സാധ്യത ആരായുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 17872 കോടിയായിരുന്ന നികുതി വിഹിതം ഇത്തവണ 15236 കോടിയായി. നികുതിക്ക് പുറമേ കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ വിഹിതം ഗ്രാന്റുകള്‍ എന്നിവയിലും കുറവുണ്ടായി. അതേസമയം ജനസംഖ്യാവളര്‍ച്ച മാനദണ്ഡമാക്കി നികുതി വിഹിതം നിശ്ചയിക്കണമെന്ന് ധനകാര്യകമ്മിഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് കേരളത്തിനുള്ള നികുതി വിഹിതം കുറച്ചത്.

Comments are closed.