കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതില്‍ ആശുപത്രികള്‍ക്ക് പൊലീസ് നോട്ടീസ്

കൊച്ചി: കൊച്ചി എളമക്കരയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രികള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളോട് ആറ് മാസം വളര്‍ച്ചയെത്തുന്നതിനിടെ ജനിച്ച ആണ്‍കുട്ടികളുടെ റിപ്പോര്‍ട്ട് തേടിയത്.

കൂടാതെ കുട്ടിയെ കൈമാറിയ രക്ഷിതാക്കളുടെ വിവരങ്ങള്‍ കൈമാറണം എന്ന് പൊലീസ് ആവശ്യപ്പെട്ടു. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിരിക്കുകയാണ്. അതേസമയം മാക്കാപറമ്പ് ഭാഗത്ത് കായലിലൂടെ ഒഴുകിവന്ന ബക്കറ്റും അതിനുള്ളിലെ മൃതദേഹവും പ്രദേശവാസികളായ ചില കുട്ടികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അവര്‍ മാതാപിതാക്കളെ അറിയിക്കുകയും പിന്നീട് പൊലീസിനെ അറിയിച്ചിരുന്നു.

Comments are closed.