വേട്ടക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് തോന്നിമല സ്വദേശി മരിച്ചു

പാലക്കാട്: വേട്ടക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് തോന്നിമല സ്വദേശി മരിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തോന്നിമല സ്വദേശി മാരിയപ്പനാണ് മരിച്ചത്. കുത്തേറ്റ് പരിക്കേറ്റ മാരിയപ്പനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

എന്നാല്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വേട്ടയുടെ വിവരം വ്യക്തമായത്. അതേസമയം വെടിയേറ്റ കാട്ടുപോത്തും ചത്തിരുന്നു. തുടര്‍ന്ന് പൊലീസ് ഇടുക്കി രാജകുമാരി കടുക്കാസിറ്റി സ്വദേശികളായ രാജേഷ്, സാജു എന്നിവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Comments are closed.