സീരി എയില്‍ യുവന്റസിനായി തുടര്‍ച്ചയായ എട്ടാം മത്സരത്തിലും ക്രിസ്റ്റിയാനോ റൊണാള്‍ഡൊ ഗോള്‍ നേടി
ടൂറിന്: സീരി എയില്‍ യുവന്റസിനായി തുടര്‍ച്ചയായ എട്ടാം മത്സരത്തിലും ക്രിസ്റ്റിയാനോ റൊണാള്‍ഡൊ ഗോള്‍ നേടി. 40, 80 മിനിറ്റുകളില്‍ വെറ്ററന്‍ താരത്തിന്റെ ഇരട്ട ഗോളില്‍ ഫിയോന്റിനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്ന യുവന്റസ്. ഇതോടെ സീസണില്‍ റോണാള്ഡൊയ്ക്ക് ഇപ്പോള്‍ 19 ഗോളുകളായി.
എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ടോട്ടന്‍ഹാം മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ വീഴ്ത്തി. തുടര്‍ന്ന് 63ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്ജ്വിന്, 71ാം മിനിറ്റില്‍ സോന്‍ ഹ്യൂങ്ങുമാണ് ഗോളുകള്‍ നേടിയത്. അതേസമയം 60ആം മിനിറ്റില്‍ സിഞ്ചെന്കോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും സിറ്റിക്ക് നഷ്ടമായി. 25 മത്സരങ്ങളില്‍ 51 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്ത് തുടരും. 37 പോയിന്റുള്ള ടോട്ടനം അഞ്ചാമതാണ്.
Comments are closed.