ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍

വെല്ലിങ്ടണ്‍: രണ്ട് മത്സരങ്ങളില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും തിളങ്ങാന്‍ സഞ്ജു സാംസണിന് കഴിഞ്ഞില്ല. ആദ്യ മത്സരത്തില്‍ എട്ടും രണ്ടാം മത്സരത്തില്‍ രണ്ടും റണ്‍സുമാണ് സഞ്ജു നേടിയത്. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനവുമായി എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍.

ബൗണ്ടറി ലൈനില്‍ സാഹസിക പ്രകടനമാണ് പുറത്തെടുത്തത്. തുടര്‍ന്ന്് ഒരു റണ്ണൗട്ടിനും സഞ്ജു കാരണമായി. കൂടാതെ ഒരു ക്യാച്ചും സഞ്ജുവിന്റെ വകയുണ്ടായിരുന്നു. ബാറ്റിങ്ങില്‍ മോശമായെങ്കിലും ഫീല്‍ഡിങ്ങിലെ പ്രകടനത്തെ പ്രശംസിച്ച് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

Comments are closed.