28 ദിവസത്തെ വാലിഡിറ്റി നല്‍കി 45 രൂപയുടെ പ്ലാനുമായി എയര്‍ടെല്‍

എയർടെൽ ഇപ്പോൾ തുടർച്ചയായി പഴയ പ്ലാനുകൾ പരിഷ്കരിക്കുകയും പുതിയ പ്ലാനുകൾ ആരംഭിക്കുകയും ചെയ്യുന്നു. എല്ലാ വില നിലവാരത്തിലുമുള്ള പ്ലാനുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. 2018 ൽ മിനിമം റീചാർജ് പ്ലാനുകൾ ആരംഭിച്ച ആദ്യത്തെ ടെലികോം ഓപ്പറേറ്റർ കൂടിയാണ് എയർടെൽ. ആറ് ടോക് ടൈം പ്ലാനുകളാണ് എയർടെൽ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. പ്ലാനുകളുടെ വില 10 രൂപ, 20 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ്.

എയർടെല്ലിന്റെ മേൽപ്പറഞ്ഞ ആറ് ടോക്ടൈം പ്ലാനുകളും സ്വന്തമാക്കുന്നതിന് 45 രൂപയുടെ പ്ലാൻ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ആറ് ടോം ടൈം പ്ലാനുകളും ആക്ടിവേറ്റ് ചെയ്യാൻ 45 രൂപയുടെ പ്ലാൻ മുൻകൂടി ഉപയോക്താക്കൾ റീച്ചാർജ് ചെയ്തിരിക്കണം. 45 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ വാലിഡിറ്റി പ്ലാനിനോട് കൂടി മാത്രമേ മേൽപ്പറഞ്ഞ പ്ലാനുകൾ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കൂ.

45 രൂപയുടെ മിനിമം റീചാർജ് ചെയ്യാൻ ഉപയോക്താവ് മറന്നാൽ എയർടെൽ 15 ദിവസത്തെ ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനുശേഷം സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. ഒരു ഉപയോക്താവ് 5,000 രൂപയുടെ പ്ലാൻ റീചാർജ് ചെയ്താൽ പോലും 45 രൂപ പ്ലാൻ ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ അത് കൊണ്ട് ഫലമുണ്ടാവില്ല. ഇത്തരം ടോക്ടൈം പ്ലാനുകൾ നിങ്ങളുടെ സേവനങ്ങൾ കമ്പനി വാലിഡിറ്റി റീച്ചാർജിന്റെ പേരിൽ നിർത്തി വയ്ക്കുകയാണെങ്കിൽ പിന്നീട് 45 രൂപ പ്ലാൻ റീച്ചാർജ് ചെയ്യാനും ഉപയോക്താവിന് സാധിക്കും.

5,000 രൂപയുടേത് അടക്കമുള്ള ടോക്ക്ടൈം റീച്ചാർജുകളുടെ ആനുകൂല്യങ്ങൾ‌ ഉപയോഗിക്കുന്നതിന് 45 രൂപ പ്ലാൻ റീച്ചാർജ് ചെയ്യുന്നതിലൂടെ ആക്‌സസ് ലഭിക്കും. പരിധിയില്ലാത്ത വാലിഡിറ്റിയുമായാണ് ടോക്ക്ടൈം പ്ലാനുകൾ വരുന്നത് എങ്കിലും നിങ്ങളുടെ നമ്പറിന്റെ വാലിഡിറ്റി 45 രൂപ റീചാർജിലൂടെ നിവ നിർത്തേണ്ടതുണ്ട്. നിങ്ങൾ മുകളിൽ നൽകിയിരിക്കുന്ന ആറ് ടോക്ക്ടൈം പ്ലാനുകളിൽ ഏത് റീച്ചാർജ് ചെയ്താലും അവയുടെ ബാലൻസ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. പക്ഷേ ഈ ബാലൻസ് ഉപയോഗിക്കാൻ 45 രൂപ റീചാർജ് അത്യാവശ്യമാണ്.

2019 ൽ വോഡഫോൺ ഇത്തരം പ്ലാൻ അവതരിപ്പിച്ചിരുന്നു. എയർടെൽ ഉപയോക്താക്കൾക്ക് സെറ്റ്-ടോപ്പ് ബോക്സിലും ഗൂഗിൾ നെസ്റ്റ് സ്പീക്കറിലും വിലക്കിഴിവ് ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ഓഫർ എയർടെൽ പ്രഖ്യാപിച്ചു. പക്ഷേ ഈ ഓഫർ പുതിയ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക എന്നത് ശ്രദ്ദേയമാണ്. ഇതിനായി ഉപയോക്താക്കൾക്ക് ഒരു കൂപ്പൺ കോഡ് ലഭിക്കും. ലഭിക്കുന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ ഉപയോക്താക്കൾക്ക് ഗൂഗിൾ നെസ്റ്റ് മിനി വാങ്ങുമ്പോൾ വിലകിഴിവ് ലഭിക്കും.

പുതിയ എയർടെൽ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന ഓഫറിലൂടെ 1,699 രൂപയ്ക്ക് ഗൂഗിൾ നെസ്റ്റ് മിനി സ്വന്തമാക്കാം. ഇതിനർത്ഥം എയർടെൽ വാഗ്ദാനം 2,800 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഗൂഗിൾ ഈ ഉൽപ്പന്നം 4,499 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ മാസാവസാനം വരെ മാത്രമേ ഈ കൂപ്പണിന് വാലിഡിറ്റിയുള്ളു എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആക്ടിവേറ്റ് ചെയ്ത് ഏഴു ദിവസത്തിന് ശേഷം ഒരു കൂപ്പൺ നിങ്ങളുടെ ഫോണിലേക്ക് മെസേജ് വഴി കമ്പനി അയയ്ക്കും.

Comments are closed.