കേരളം ലക്ഷ്യമാക്കി ബംഗ്‌ളാദേശില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമക്കാരെ വെല്ലുന്ന മറ്റൊരു കവര്‍ച്ചാ സംഘം

കണ്ണൂര്‍: കേരളം ലക്ഷ്യമാക്കി ബംഗ്‌ളാദേശില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമക്കാരെ വെല്ലുന്ന മറ്റൊരു കവര്‍ച്ചാ സംഘം എത്തി. കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ മാസങ്ങള്‍ക്കുമുമ്പ് കൊള്ള നടത്തിയ മുഹമ്മദ് ഇല്യാസി ശിക്കാരി കഴിഞ്ഞ ദിവസം പിടിയിലായപ്പോഴാണ് ബംഗ്‌ളാദേശില്‍ നിന്നെത്തിയ ശിക്കാരി ഗ്യാംഗ് ആണിതെന്ന് വ്യക്തമായത്.

60 പവനും അമ്പതിനായിരത്തോളം രൂപയുമാണ് അന്ന് മോഷ്ടിച്ചത്.ബംഗ്‌ളാദേശ് അതിര്‍ത്തിയില്‍ കൊല്‍ക്കത്ത ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായ സംഘത്തലവന്‍ ഇല്യാസിയെ അവരാണ് കേരള പൊലീസിന് കൈമാറിയത്. കൈയിലും കാലിലും വിലങ്ങണിയിച്ചാണ് ഇയാളെ കണ്ണൂരിലെത്തിച്ചത്. തുടര്‍ന്ന് കണ്ണൂരിലെ കവര്‍ച്ചയ്ക്കുശേഷം ഹൗറയിലെത്തിയ പ്രതികള്‍ ഹരിദാസ്പുര്‍ ചെക്‌പോസ്റ്റ് വഴിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

നാലംഗ സംഘത്തിലെ ഇല്യാസി ഒഴികെയുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ബംഗ്‌ളാ റോബേഴ്‌സ് എന്നും വിളിപ്പേരുള്ള സംഘം ബംഗ്‌ളാദേശിലെ ബാഗര്‍ഹട്ട് ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിലും സംഘം ഇതിനകം കവര്‍ച്ച നടത്തയിരുന്നു. കേരളത്തിലെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ സംഘം നാട്ടിലേക്ക് കടക്കും

. സംഘത്തിലെ മണിക് സാദര്‍ ശിക്കാരി കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോകും വഴി ട്രെയിനില്‍ നിന്ന് കൈയാമത്തോടെ രക്ഷപ്പെട്ടെങ്കിലും പിറ്റേ ദിവസം പിടിയിലാവുകയായിരുന്നു. കര്‍ണാടകയിലെ അശോക് നഗര്‍, മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍, ഡല്‍ഹി, സീമാപുരി എന്നിവിടങ്ങളിലും സംഘം സജീവമാണെങ്കലും വന്‍ കൊള്ളയ്ക്ക് കൂടുതല്‍ സാദ്ധ്യത കേരളമാണെന്ന് ഇല്യാസി പൊലീസിനോട് പറയുന്നു.

ട്രാക്കിനു സമീപത്തെ വീടുകള്‍റെയില്‍വേ ട്രാക്കിനു പരിസരത്തെ വീടുകളാണ് ഇവര്‍ കൂടുതലും ലക്ഷ്യം വയ്ക്കുന്നത്. ട്രെയിന്‍ പോകുന്ന സമയം ഇവര്‍ ചോദിച്ചറിയും. ട്രെയിനിന്റെ ശബ്ദം മറയാക്കി ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തി ട്രെയിനില്‍ നാടുകടക്കും.

Comments are closed.