ഡല്‍ഹിയിലെ ഷാഹീന്‍ബാഗിലും ജാമിയയിലും സീലംപൂരിലും നടക്കുന്ന സമരങ്ങള്‍ ആസൂത്രിതമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഡല്‍ഹിയിലെ ഷാഹീന്‍ബാഗിലും ജാമിയയിലും സീലംപൂരിലും നടക്കുന്ന സമരങ്ങള്‍ ആസൂത്രിതമാണെന്ന് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിക്കുന്നു.

ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയിലുടനീളം അരാജകത്വം സൃഷ്ടിക്കുകയാണെന്നും ഡല്‍ഹിയിലെ വോട്ടുകള്‍ക്ക് മാത്രമേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. ഇരു പാര്‍ട്ടികളും പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജാമിയയിലും ഷാഹീന്‍ബാദിലും സീലംപൂരിലും നടക്കുന്ന സമരങ്ങള്‍ യാദൃശ്ചികമാണെന്ന് കരുന്നുണ്ടോ. ഇതൊരു പരീക്ഷണമാണ്.

അല്ലാതെ ഈ പ്രതിഷേധങ്ങള്‍ ഒരേസമയത്ത് സംഭവിച്ചതാണെന്ന് പറയാനാകില്ല. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഒരു നിയമത്തിനെതിരായ സമരം ആയിരുന്നെങ്കില്‍ സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ച ശേഷം സമരം അവസാനിക്കുമായിരുന്നു. എന്നാല്‍ സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ജനങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ സമരത്തിന്റെ ഗൂഢാലോചനയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ഭരണഘടനയും ത്രിവര്‍ണ്ണ പതാകയും ഉപയോഗിക്കുകയാണെന്നും പ്രതിഷേധങ്ങള്‍ സാധാരണക്കാരെ ബാധിക്കുന്നതാകരുതെന്നാണ് സുപ്രീം കോടതി നിലപാട്.

പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലും തീവയ്പ്പിലും സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയ കാര്യവും മോഡി ചൂണ്ടിക്കാട്ടി. മിന്നലാക്രമണ സമയത്ത് സേനകളുടെ കഴിവില്‍ ഇവര്‍ സംശയം പ്രകടിപ്പിച്ചുവെന്നും അതിനാല്‍ ഇത്തരം ആളുകള്‍ ഡല്‍ഹിയില്‍ അധികാരത്തില്‍ വരണമെന്നാണോ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി ചോദിക്കുന്നു. അതേസമയം സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Comments are closed.