ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് : ആം ആദ്മി പാര്‍ട്ടി 54 മുതല്‍ 60 സീറ്റ് വരെ നേടുമെന്ന് ടൈംസ് നൗ സര്‍വേ ഫലം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 70 സീറ്റുകളുള്ളതില്‍ ആം ആദ്മി പാര്‍ട്ടി 54 മുതല്‍ 60 സീറ്റ് വരെ നേടുമെന്നും ബിജെപിക്ക് 10 മുതല്‍ 14 സീറ്റ് വരെ ആകും നേടാന്‍ ആവുകയെന്നും ടൈംസ് നൗ സര്‍വേ ഫലം പറയുന്നു. അതേസമയം കോണ്‍ഗ്രസിന് പരമാവധി രണ്ട് സീറ്റുകള്‍ മാത്രമാണ് സര്‍വേയിലുള്ളത്. ജനുവരി 27നും ഫെബ്രുവരി ഒന്നിനുമിടയിലാണ് സര്‍വേ നടത്തിയത്.

എഎപിക്ക് 52 ശതമാനം വോട്ടും ബിജെപിക്ക് 34 ശതമാനം വോട്ടും സര്‍വേയില്‍ പ്രവചിക്കുന്നു. എന്നാല്‍ 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് എഎപിക്ക് 2.5 ശതമാനം വോട്ടും ബിജെപിക്ക് 1.7 ശതമാനം വോട്ടും കുറയും. ലോക്‌സഭ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ ബിജെപി 46 ശതമാനം വോട്ടും എഎപി 38 ശതമാനം വോട്ടും നേടും.

അതേസമയം പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാര്‍ ചെയ്തത് ശരിയാണ് എന്ന് ടൈംസ് നൗ സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും കരുതുന്നു. ഷഹീന്‍ബാഗ് സമരം തെറ്റാണെന്ന് 52 ശതമാനം പേര്‍ക്ക് അഭിപ്പായമുണ്ട്. 25 ശതമാനം പേര്‍ പ്രക്ഷോഭം ശരിയാണ് എന്ന് പറയുന്നു. 7321 സാംപിളുകളാണ് ഇപ്‌സോസ് എടുത്തത്.

Comments are closed.