പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് മുന്‍ കാമുകന്‍ പെടോള്‍ ഒഴിച്ചു തീ കൊളുത്തിയ കാമുകി പൊള്ളലേറ്റ് ആശുപത്രിയില്‍

മുംബൈ : നാഗ്പുരിനടുത്ത് വാര്‍ധയില്‍ പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് മുന്‍ കാമുകന്‍ പെടോള്‍ ഒഴിച്ചു തീ കൊളുത്തിയ കാമുകി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. തുടര്‍ന്ന് പ്രതി വികേഷ് നഗ്രാലെയെ (27) അറസ്റ്റ് ചെയ്തു. വിവാഹിതനും 7 മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമായ വികേഷ് നഗ്രാലെ 25 കാരിയായ കോളജ് അധ്യാപികയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

ഇന്നലെ രാവിലെ വാര്‍ധയിലെ ഹിഗന്‍ഘട്ടില്‍ ബസിറങ്ങി യുവതി കോളജിലേക്ക് നടന്നുപോകവെ ബൈക്കിലെത്തിയ യുവാവ് പാഞ്ഞെത്തി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നും മുങ്ങിയ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് അതിവേഗ കോടതിക്കു കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി.

അതേസമയം നഗ്രാലെയുടെ ശല്യത്തെ തുടര്‍ന്ന് അധ്യാപികയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ ഏറെക്കാലം അടുപ്പത്തിലായിരുന്നു ഇരുവരുമെന്നും രണ്ടു വര്‍ഷം മുന്‍പ് ബന്ധത്തില്‍നിന്ന് അധ്യാപിക അകന്നതിന്റെ പ്രതികാരമാണ് ആക്രമണം എന്നുമാണ് പൊലീസ് പറയുന്നത്.

Comments are closed.