ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫ്ലാറ്റില്‍ ടാപ്പുകളില്‍ എത്തിയ ജലത്തിന് മദ്യത്തിന്റെ മണം

തൃശൂര്‍ : ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫ്ലാറ്റില്‍ ടാപ്പുകളില്‍ മദ്യം കലര്‍ന്ന ജലം കണ്ടെത്തി. എന്നാല്‍ ഫ്ലാറ്റ് വാസികള്‍ ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. കൂടാതെ കിണറില്‍ നിന്നും വെള്ളം കോരി പരിശോധിച്ചപ്പോഴും ഇതേ ഗന്ധം ആയിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ സോളമന്‍സ് എവന്യൂ ഫ്ളാറ്റിന് സമീപത്തെ ബാറില്‍ നിന്നും ആറ് വര്‍ഷം മുന്‍പ് എക്‌സൈസുകാര്‍ ആറായിരം ലിറ്റര്‍ മദ്യം പിടിച്ചിരുന്നു.

ഈ മദ്യം ബാറില്‍ തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ച് വരികയായിരുന്നു. കേസില്‍ നടപടികള്‍ പൂര്‍ത്തിയായതോടെ മദ്യം നശിപ്പിക്കാന്‍ എക്സൈസ് തീരുമാനിക്കുകയും ഒടുവില്‍ ബാറിന് സമീപം വലിയ കുഴിയെടുത്ത് മദ്യം ഒഴിച്ചു കളയുകയുമായിരുന്നു. തുടര്‍ന്ന് ഈ മദ്യമാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കിണറില്‍ ഒലിച്ച് എത്തിയിരിക്കുന്നത്.

Comments are closed.