നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി ; ഫോണ്‍ പോലീസ് പിടിച്ചെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കിടെ ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ നില്‍ക്കുന്നതും ഒന്നാം സാക്ഷി കൂടിയായ നടി കോടതിയില്‍ എത്തുന്നതും അവരുടെ വാഹനത്തിന്റെ ദൃശ്യവും പ്രതി മൊബൈലില്‍ പകര്‍ത്തി. പ്രതി മൊബൈലില്‍ ചിത്രമെടുക്കുന്നത് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ചാം പ്രതി സലീമിന്റെ മൊബൈലില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ കണ്ടെടുത്തത്.

കേസില്‍ അടച്ചിട്ട മുറിയില്‍ രഹസ്യവിചാരണയാണ് കോടതിയില്‍ നടക്കുന്നത്. കര്‍ശന നിയന്ത്രണത്തിലാണ് വിചാരണ നടപടികള്‍ നടക്കുന്നതും. വിചാരണ പൂര്‍ണ്ണമായും റെക്കോര്‍ഡ് ചെയ്യുന്നുമുണ്ട്. എന്നാല്‍ ഇതിനിടെയാണ് റിമാന്‍ഡ് പ്രതിയായ സലീമില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുക്കുന്നത്. ജയിലില്‍ കഴിയുന്ന ഇയാളുടെ കൈവശം എങ്ങനെ മൊബൈല്‍ വന്നു എന്നതും സംശയത്തിലാണ്. അതേസമയം മൊബൈല്‍ പിടിച്ചെടുത്ത കാര്യം എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതാണ്.

Comments are closed.