പറവൂരില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ: പറവൂരില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കപ്പക്കട സണ്‍റൈസ് ഗ്രൗണ്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് പറവൂര്‍ രണ്ട് തൈക്കല്‍ ഷാജി (52)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങി തീകൊളുത്തിയതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Comments are closed.