ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും

ഷാര്‍ജ: പത്താമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ഷാര്‍ജയുടെ ഏറ്റവും പ്രധാനപ്പെട്ട 19 ഇടങ്ങളില്‍ പ്രത്യേക ലൈറ്റ് ഷോകള്‍ നടക്കുമെന്ന് ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി വ്യക്തമാക്കി. കൂടാതെ മൂന്ന് ഇന്ററാക്ടീവ് ഷോകള്‍ക്ക് പുറമെ ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ രണ്ട് ഷോകളും, യൂണിവേഴ്സിറ്റി ഹാളിന്റെ മുന്‍വശത്ത് പ്രത്യേക ഷോകളും ഉണ്ടായിരിക്കുമെന്ന് ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി അറിയിച്ചു.

യൂണിവേഴ്സിറ്റി സിറ്റി ഹാളിന് എതിര്‍വശത്തും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് മുന്നിലും ഫുഡ്ട്രക്ക് സോണുണ്ടാകും. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ലൈറ്റ് ഷോകള്‍ നടക്കുന്നത്.

Comments are closed.