കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമായി കുറവ് രേഖപ്പെടുത്തി. തുടര്‍ന്ന് ഗ്രാമിന് 3,770 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 30,160 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില.

അതേസമയം ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,572.86 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. എന്നാല്‍ ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 3,800 രൂപയായിരുന്നു നിരക്ക്, പവന് 30,400 രൂപയും. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

Comments are closed.