ഐഎസ്എല്‍ ഫുട്‌ബോളില്‍ എഫ്സി ഗോവ നാളെ ഹൈദരാബാദ് എഫ്സിയെ നേരിടും

മഡ്ഗാവ്: ഐഎസ്എല്‍ ഫുട്‌ബോളില്‍ എഫ്സി ഗോവ നാളെ ഹൈദരാബാദ് എഫ്സിയെ നേരിടും. ഹോം ഗ്രൗണ്ടിലെ മത്സരം വൈകിട്ട് 7.30ന് തുടങ്ങും. നിലവില്‍ ഗോവയ്ക്കും എടികെയ്ക്കും 30 പോയിന്റ് വീതമെങ്കിലും ഗോള്‍ ശരാശരിയില്‍ എടികെ ആണ് ഒന്നാമത്. നാളെ സമനില നേടിയാലും ഗോവയ്ക്ക് മുന്നിലെത്താവുന്നതാണ്. എന്നാല്‍ 15 കളിയില്‍ ആറ് പോയിന്റ് മാത്രമുളള ഹൈദരാബാദ് അവസാനമാണ്.

അതേസമയം അഭിപ്രായ വ്യത്യാസങ്ങളാണ് ലൊബേറോയെ പുറത്താക്കാന്‍ കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സഹപരിശീലകരായ ജീസസ് ടറ്റോ, മാനുവല്‍ സയാബെറ എന്നിവരെയും ക്ലബ് പുറത്താക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ ലൊബേറോക്ക് കീഴില്‍ ഐസ്എല്‍ കലാശപ്പോരിന് യോഗ്യത നേടിയപ്പോള്‍ ഗോവ സൂപ്പര്‍ കപ്പില്‍ കിരീടം സ്വന്തമാക്കി. ബ്രസീലിയന്‍ ഇതിഹാസം സീക്കോയില്‍ നിന്നാണ് 2017-18 സീസണില്‍ ലൊബേറോ പരിശീലകസ്ഥാനം ഏറ്റെടുത്തത്. ലൊബേറോക്ക് കീഴില്‍ ഇതുവരെ കളിച്ച 56 മത്സരങ്ങളില്‍ 29 വിജയവും 11 സമനിലയും ക്ലബിന് നേടാനായപ്പോള്‍ 16 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്.

Comments are closed.