1,999 രൂപ വിലവരുന്ന ഒരു വാര്‍ഷിക പ്ലാന്‍ പുറത്തിറക്കി ബിഎസ്എന്‍എല്‍
2019 അവസാനത്തോടെ ബിഎസ്എൻഎൽ 1,999 രൂപ വിലവരുന്ന ഒരു വാർഷിക പ്ലാൻ പുറത്തിറക്കി. ദിവസേന 3 ജിബി ഡാറ്റ, ബിഎസ്എൻഎൽ ടിവി സബ്സ്ക്രിപ്ഷൻ, പ്രതിദിനം 250 മിനിറ്റ് വോയ്സ് കോളിംഗ് എന്നിവ 365 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. 1,999 രൂപ വാർഷിക പദ്ധതിക്ക് പുറമേ ദിവസവും 2 ജിബി ഡാറ്റ നൽകുകയും 1,999 രൂപ പ്ലാനിന് സമാനമായ മറ്റ് ആനുകൂല്യങ്ങൾ നൽകുന്ന 1,699 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.
1,699 രൂപ, 1,999 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഭൂരിഭാഗം സർക്കിളുകളിലും ലഭ്യമാണ്. 1,699 രൂപയുടെ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാകുന്ന വിധത്തിൽ ഓപ്പൺ മാർക്കറ്റ് പ്ലാനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം 1,999 രൂപ പ്രീപെയ്ഡ് റീചാർജ് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തിരഞ്ഞെടുത്ത വിപണികളിൽ മാത്രമേ ലഭ്യമാകൂ. കേരളം ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഉപയോക്താക്കൾ ധാരളമുള്ള സർക്കിളാണ് എന്ന കാര്യവും പ്രസക്തമാണ്.
മുകളിൽ സൂചിപ്പിച്ചതുപോലെ ബിഎസ്എൻഎല്ലിന്റെ ദീർഘകാല റീചാർജ് ഓപ്ഷനുകളിൽ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് 1,999 രൂപ പ്ലാൻ. ബിഎസ്എൻഎല്ലിന് ചില സർക്കിളുകളിൽ പ്രത്യേകമായി വാർഷിക പ്ലാനുകളുണ്ട്.
ചെന്നൈ, തമിഴ്നാട് സർക്കിളുകളിൽ 1,188 രൂപയുടെ മാരുതം പ്ലാനും ആന്ധ്രാപ്രദേശ്, തെലങ്കാന സർക്കിളുകളിൽ 1,584 രൂപയുടെ പ്ലാനുമാണ് ഇവയിൽ പ്രധാനപ്പെട്ടവ. എന്നിരുന്നാലും ചില സർക്കിളുകളിൽ മാത്രം ലഭ്യമാക്കുന്ന ഇത്തരം പ്ലാനുകളിൽ 1,699 രൂപ, 1,999 രൂപ പ്ലാനുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
ആനുകൂല്യങ്ങളെ വിശദമാക്കിയാൽ ബിഎസ്എൻഎല്ലിൽ നിന്നുള്ള 1,699 രൂപ പ്രീപെയ്ഡ് റീചാർജ് ദിവസേന 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിംഗ്, ദിവസേന 250 മിനിറ്റ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ, ഒരു വർഷത്തേക്ക് പരിധിയില്ലാത്ത പാട്ട് മാറ്റാൻ ഓപ്ഷനുള്ള ബിഎസ്എൻഎൽ ട്യൂൺസ് സബ്സ്ക്രിപ്ഷൻ, 60 ദിവസത്തേക്ക് സൌജന്യ ലോക്ഡം കണ്ടന്റ് എന്നിവയാണ് ഈ പ്ലാൻ ലഭ്യമാക്കുന്നത്. ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന പ്ലാനാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല.
ബിഎസ്എൻഎല്ലിന്റെ 1,999 രൂപ പ്ലാൻ ഡാറ്റ കൂടുതലായി ഉപയോഗിക്കുന്ന ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന പ്ലാനാണ്. ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത് ഇതിനൊപ്പം ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും 250 മിനിറ്റ് വോയ്സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ബിഎസ്എൻഎൽ ടിവി സബ്സ്ക്രിപ്ഷൻ, ബിഎസ്എൻഎൽ ട്യൂൺസ് സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. രണ്ട് പ്ലാനുകളിലും ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ഇത് വാട്സ്ആപ്പ് മെസേജിങ് പോലുള്ള ആവശ്യങ്ങൾക്ക് ധാരാളമാണ്.
മേൽപ്പറഞ്ഞ ഇരു പ്ലാനുകളും ഇടയ്ക്കിടെയുളള റീച്ചാർജ് ചെയ്യുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന പ്ലാനാണ്. മറ്റ് കമ്പനികളുടെ പ്ലാനുകളുമായി വച്ച് നോക്കുമ്പോൾ സാമാന്യം മികച്ച പ്ലാൻ തന്നെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ കൂടുതലായി ഉപയോഗിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ച് 1,999 രൂപ പ്ലാൻ മികച്ച തിരഞ്ഞെടുപ്പായിരിക്കും. 2ജിബി ഡാറ്റ മതിയാകുന്ന ഉപയോക്താക്കൾക്ക് 1699 രൂപ പ്ലാനും മികട്ട തിരഞ്ഞെടുപ്പാണ്. 1,999 രൂപ പ്ലാനിനൊപ്പം നിലവിൽ ബിഎസ്എൻഎൽ അധിക വാലിഡിറ്റി നൽകുന്നുണ്ട്.
Comments are closed.