ബിഹാറില്‍ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് പോലീസ് പിടിയിലായി
പറ്റ്ന: ബിഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകനെ പോലീസ് പിടികൂടി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന് എന്ന പേരിലാണ് നരേഷ് എന്നയാള്‍ പരീക്ഷാ ഹാളില്‍ എത്തിയത്. തുടര്‍ന്ന് അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്ക്കെത്തിയ ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
എന്നാല്‍ ഇയാള്‍ നേരത്തെയും പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് അറിവ്. അതേസമയം അര്‍വാലിലെ വിവിധ സ്കൂളുകളില്‍ നിന്നായി ഏഴ് വിദ്യാര്‍ത്ഥികളെ കോപ്പിയടിച്ചതിന് പിടികൂടിയതായി ഫ്ളൈയിങ് സ്ക്വാഡ് വ്യകതമാക്കി. തുടര്‍ന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളില്‍ ദേഹപരിശോധനയും നടത്തുന്നുണ്ട്.
Comments are closed.