കാസര്‍കോട് ബേക്കലില്‍ പത്ത് കിലോ സ്വര്‍ണ്ണം പിടികൂടി

കാസര്‍കോട്: കാസര്‍കോട് ബേക്കലില്‍ ഇന്ന് പുലര്‍ച്ചെ പള്ളിക്കര ടോള്‍ പ്ലാസയ്ക്ക് സമീപം പത്ത് കിലോ സ്വര്‍ണ്ണം പിടികൂടി. കസ്റ്റംസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിലുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.

Comments are closed.