തമിഴ് സിനിമാ നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു

ചെന്നൈ: മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ നിന്ന് തമിഴ് സിനിമാ നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. എജിഎസ് സിനിമാസുമായുള്ള സാമ്പത്തിക ഇടപടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ താരത്തെ എടുത്തതെന്നാണ് വിവരം.

അടുത്തിടെ പുറത്തിറങ്ങിയ ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണം എജിഎസ് സിനിമാസ് ആയിരുന്നു. അതേസമയം മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് കടലൂര്‍ ജില്ലയില്‍ നെയ്വേലിയിലാണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്.

Comments are closed.