ഷഹീന്‍ബാഗിലെ സമരപ്പന്തലില്‍ ബുര്‍ഖ ധരിച്ച് വേഷം മാറി എത്തിയ യുവതി വലതുപക്ഷ കോളമിസ്റ്റ്

ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ ബുര്‍ഖ ധരിച്ച് വേഷം മാറി എത്തിയ യുവതി വലതുപക്ഷ കോളമിസ്റ്റ് ആണെന്നും അവരുടെ കൈവശം ക്യാമറ ഒളിപ്പിച്ചിട്ടുണ്ടെന്നും തിരിച്ചറിഞ്ഞതോടെ പ്രതിഷേധക്കാര്‍ പ്രശ്നമുണ്ടാക്കുകയും തുടര്‍ന്ന് ഇവരെ ഡല്‍ഹി പോലീസ് പിടിച്ചുമാറ്റുകയുമായിരുന്നു.

ഇവരുടെ കയ്യില്‍ ക്യാമറ കണ്ടതോടെ പ്രതിഷേധക്കാര്‍ ഇവരെ ചോദ്യം ചെയ്തു. പോലീസ് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോഴും പ്രതിഷേധക്കാര്‍ ഇവര്‍ക്കു ചുറ്റും നിന്ന് പ്രതിഷേധിച്ചിരുന്നു. വലതുപക്ഷ കോളമിസ്റ്റും ‘ദ റൈറ്റ് നരേറ്റീവ്’ എന്ന യൂട്യുബ് ചാനലിന്റെ ഉടമയുമായ ഗുഞ്ച കപൂര്‍ ആണ് ബുര്‍ഖ ധരിച്ച് സമരക്കാര്‍ക്കിടയില്‍ വന്നതെന്നാണ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള നേതാക്കള്‍ ട്വിറ്ററില്‍ ഇവരെ പിന്തുടരുന്നതാണെന്നും ഇവര്‍ ആരോപിക്കുകയായിരുന്നു.

Comments are closed.