അഞ്ചു വര്‍ഷം കെജ്രിവാള്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ബി.ജെ.പിക്ക് മറുപടിയുമായി കെജ്രിവാളിന്റെ മകള്‍

ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനെതിരെ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘ഭീകരവാദി’യെന്ന് വിളിച്ച ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയുമായി കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാള്‍ രംഗത്തെത്തി.

തുടര്‍ന്ന് ഡല്‍ഹിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കെജ്രിവാള്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ബി.ജെ.പി നേതാക്കളുടെ പരാമര്‍ശം അവരുടെ രാഷ്ട്രീയ തരംതാഴലിന്റെ പുതിയ ഉദാഹരണമാണെന്നും അവര്‍ക്കുള്ള മറുപടി ഫെബ്രുവരി 11ന് ഡല്‍ഹി നല്‍കുമെന്നും ഹര്‍ഷിത പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും കെജ്രിവാളിനെ ‘അരാജകവാദി’യെന്ന് വിളിച്ചു. ഒരു ഭീകരവാദിയും അരാജകവാദിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നായിരുന്നു ജാവദേക്കറുടെ പരാമര്‍ശം.

‘എന്റെ പിതാവ് എപ്പോഴും സേവന രംഗത്താണ്. എന്നും പുലര്‍ച്ചെ ആറു മണിക്ക് ഞങ്ങളെ വിളിച്ചെഴുന്നേല്‍പ്പിക്കുന്ന അദ്ദേഹം ഭഗവത് ഗീതയും വായിപ്പിക്കുന്നു. അദ്ദേഹമാണോ ഭീകരവാദി. ആരോപണങ്ങള്‍ ഏതു പരിധിവരെയെങ്കിലും ഉന്നയിച്ചോട്ടെ, അവര്‍ 200 എം.പിരേയും 11 മുഖ്യമന്ത്രിമാരെയും പ്രചാരണത്തിന് കൊണ്ടുവരട്ടെ, ഞങ്ങള്‍ മാത്രമല്ല, രണ്ട് കോടി സാധാരണക്കാരും ആം ആദ്മി പാര്‍ട്ടിക്കൊപ്പം പ്രചാരണ രംഗത്തുണ്ട്. ആരോപണങ്ങളുടെ അടി്സഥാനത്തിലാണോ ചെയ്ത ജോലിക്കാണോ വോട്ട് ചെയ്യുക എന്നത് അവര്‍ അത് ഫെബ്രുവരി 11ന് കാണിച്ചുതരും.’-ഹര്‍ഷിത വ്യക്തമാക്കി.

Comments are closed.