ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെതിരെ എളമരം കരീം എംപി രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കി

ന്യൂഡ്യല്‍ഹി : ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെതിരെ എളമരം കരീം എംപി രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കി. തെറ്റായ വിവരങ്ങള്‍ നല്‍കി സഭയെ തെറ്റിദ്ധരിപ്പിച്ചതിനാണ് നോട്ടീസ്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലൂടെ കുറഞ്ഞത് 71 ശതമാനം നഷ്ടമുണ്ടായെന്ന് വ്യക്തമായെന്നും വസ്തുത മറച്ചുവെച്ച് സഭയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി ചെയ്തതെന്നും എളമരം കരീം അവകാശംഘന നോട്ടീസില്‍ പറയുന്നു.

അതേസമയം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം 2019 ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വിനോദസഞ്ചാര മേഖലയിലുണ്ടായ വരുമാനനഷ്ടത്തെക്കുറിച്ചായിരുന്നു ചോദ്യം. അത്തരത്തിലുള്ള രേഖകള്‍ സര്‍ക്കാര്‍ സൂക്ഷിക്കാറില്ല എന്നാണ് മന്ത്രി സഭയെ അറിയിച്ചത്.

Comments are closed.