ചൈനയിലേക്കുള്ള സര്‍വീസ് അവസാനിപ്പിക്കാന്‍ എയര്‍ഇന്ത്യ

കൊറോണവൈറസിനെത്തുടര്‍ന്ന് ഈ മാസം എട്ടു മുതല്‍ മാര്‍ച്ച് 28 വരെ ചൈനയിലേക്കുള്ള സര്‍വീസ് എയര്‍ഇന്ത്യയും താല്‍കാലികമായി അവസാനിപ്പിക്കുന്നു. എട്ടു മുതല്‍ രാജ്യത്തുനിന്നു ചൈനയ്ക്കു വിമാന സര്‍വീസുകള്‍ ലഭ്യമാകില്ല. ചൈനയിലേക്കുള്ള സര്‍വീസുകള്‍ക്ക് ജനുവരി 31 മുതല്‍ എയര്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

എയര്‍ ഇന്ത്യയ്ക്കു പുറമേ ഇന്‍ഡിഗോയും സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയാണ് എയര്‍ ഇന്ത്യ സേവനം തുടര്‍ന്നത്. അതിനാല്‍ നിലവില്‍ ഡല്‍ഹി- ഹോങ്കോങ് റൂട്ടിലുള്ള സര്‍വീസ് മാത്രമാണ് എയര്‍ ഇന്ത്യ നടത്തുന്നതെന്ന് എയര്‍ ഇന്ത്യ എം.ഡി. അശ്വനി ലോഹാനി അറിയിച്ചു.

Comments are closed.