ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു

തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കുകയാണ്. പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് പണം കുറയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പൊതുവിപണിയില്‍ നിന്നും 4908 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാല്‍ 1920 കോടി രൂപയാണ് അനുവദിച്ചത്.

ജി എസ് ടി നഷ്ടപരിഹാരം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കിട്ടാനുണ്ട്. 1600 കോടിയാണ് രണ്ട് മാസത്തിലൊരിക്കല്‍ കിട്ടേണ്ട നഷ്ടപരിഹാരം. ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഒന്നര ശതമാനം വര്‍ദ്ധനയുണ്ടായെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ കിഫ്ബി 50,000 കോടിയില്‍ തന്നെ നിലനിര്‍ത്തും. മദ്യത്തിന് നികുതി കൂട്ടാനുള്ള സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത മന്ദ്യത്തിലാണ്. എങ്കിലും ചില വരുമാനവര്‍ദ്ധന ഈ മേഖലയില്‍ നിന്നും ധനമന്ത്രി ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ ലൈഫ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തും.

Comments are closed.