ജോസ് തോമസ് ഒരുക്കുന്ന ‘ഇഷ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി
ഹൊറര്‍-ത്രില്ലര്‍ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തില്‍ ജോസ് തോമസ് ഒരുക്കുന്ന ‘ഇഷ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കിഷോര്‍ സത്യ, ബേബി ആവണി, മാര്‍ഗറേറ്റ് ആന്റണി തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. ഹെര്‍ പ്ളേ ഗോട്ട് ഡാര്‍ക്കര്‍ എന്ന വിശേഷണവുമായാണ് ചിത്രം എത്തുക.
എം.ഡി സുകുമാരനാണ് ഇഷയുടെ ഛായാഗ്രഹണം. നിര്‍വഹിച്ചിരിക്കുന്നത്. ജോഫി തരകന്, ഭാഗ്യശ്രീ, ദര്ശനഎന്നിവരുടെ വരികള്‍ക്ക് ജോനാഥന് ബ്രൂസി സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ്, സയനോര,അഖില എന്നിവരാണ് ഗായകര്‍. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്യല്‍ ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുന്നതാണ്.
Comments are closed.