ചര്‍മ്മ വൈകല്യങ്ങളെ ചെറുക്കാന്‍ കശുവണ്ടിപ്പരിപ്പ്‌

വിവിധ ചര്‍മ്മ വൈകല്യങ്ങളെ ചെറുക്കാന്‍ ഒരു പ്രതിരോധമെന്നോണം പ്രവര്‍ത്തിക്കുന്നതാണ് നിയാസിന്‍. ഈ ഘടകം ധാരാളമായി കശുവണ്ടിപ്പരിപ്പില്‍ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് തിളക്കമാര്‍ന്ന ചര്‍മ്മം കൈവരുത്താന്‍ സഹായിക്കുന്ന അനുയോജ്യമായ ഡ്രൈ ഫ്രൂട്ട് ആണ് ഇവ.

കശുവണ്ടിപ്പരിപ്പില്‍ ചെമ്പും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ നിലനിര്‍ത്തുകയും ഫ്രീ റാഡിക്കലുകളുമായി പോരാടി ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തെ ഡെര്‍മറ്റൈറ്റിസ്, പിഗ്മെന്റേഷന്‍ എന്നിവയില്‍ നിന്നും കശുവണ്ടി സംരക്ഷിക്കുന്നു.

ബദാം, ബദാം ഓയില്‍ എന്നിവ ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. അവ ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. ചര്‍മ്മത്തെ വെളുപ്പിക്കുന്നതായി ബദാം അടങ്ങിയ ഫെയ്‌സ് പായ്ക്ക് ഉപയോഗിച്ചു വരുന്നു.

നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ സാധാരണ ബദാം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ചര്‍മ്മം വെളുപ്പിക്കുന്നതിനുള്ള മികച്ച ഡ്രൈ ഫ്രൂട്ടുകളിലൊന്നാണ് ബദാം.

ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിലും തിളക്കമാര്‍ന്നതാക്കുന്നതിിലും വാല്‍നട്ടിന് ഫലപ്രദവും സുപ്രധാനവുമായ പങ്കുണ്ട്. ചര്‍മ്മത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാല്‍നട്ടുകള്‍. ചര്‍മ്മത്തിലെ വാര്‍ദ്ധക്യ ചുളിവുകളില്‍ നിന്നും വിവിധ ചര്‍മ്മ അണുബാധകളില്‍ നിന്നും വാല്‍നട്ട് നമ്മെ അകറ്റിനിര്‍ത്തുന്നു.

ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കുന്നതിനാണ് പിസ്ത യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത്. ഈ നട്ടില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് പരമ്പരാഗത ചികിത്സകളായ അരോമാതെറാപ്പി, മറ്റ് മസാജ് തെറാപ്പി എന്നിവയ്ക്ക് അനുയോജ്യമായതാണ്. ഇത് ചര്‍മ്മത്തിന് യുവത്വവും തിളക്കവും നല്‍കുന്നു. അതിനാല്‍ ആരോഗ്യകരമായ ചര്‍മ്മത്തിന് അനുയോജ്യമായ ഡ്രൈ ഫ്രൂട്ട് ആയി പിസ്ത ഉപയോഗിക്കാവുന്നതാണ്.

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായ ഈന്തപ്പഴം ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തെ സുന്ദരവും മിനുസമാര്‍ന്നതും ഇളം നിറമുള്ളതുമായ സബ്ക്യുട്ടേനിയസ് ഗ്രന്ഥികള്‍ക്ക് ഈന്തപ്പഴം ഊര്‍ജ്ജം നല്‍കുന്നു. ചര്‍മ്മത്തിന് ഏറ്റവും നല്ല ഡ്രൈ ഫ്രൂട്ടായി ഈന്തപ്പഴം കണക്കാക്കാം. ഇത് മുഖത്തെ ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മറ്റേതൊരു ആധുനിക ഫെയ്‌സ് ക്രീമുകളേക്കാളും പായ്ക്കുകളേക്കാളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഉണങ്ങിയ അത്തിപ്പഴം. അത്തിപ്പഴം തൈര് ഉപയോഗിച്ച് അടിച്ച് ഫേഷ്യല്‍ പായ്ക്കായി പ്രയോഗിക്കുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തെ ഡീ-ടാന്‍സ് ചെയ്ത് ചര്‍മ്മത്തിന് യഥാര്‍ത്ഥ നിറം നല്‍കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഉണങ്ങിയ അത്തിപ്പഴം ആരോഗ്യകരമായ തിളങ്ങുന്ന ചര്‍മ്മത്തിന് ഉത്തേജനം നല്‍കുന്നു.

ചര്‍മ്മസംരക്ഷണത്തിനായി ഉണക്കമുന്തിരി കഴിച്ചു നോക്കാവുന്നതാണ്. അതില്‍ റെസ്വെറാറ്റല്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ വാര്‍ദ്ധ ചുളിവുകളെ മന്ദഗതിയിലാക്കുന്നു. ചര്‍മ്മം ചുളിഞ്ഞു തൂങ്ങുന്ന പ്രക്രിയ തടയുന്നതിനും ഇത് സഹായകമാണ്. വിറ്റാമിന്‍ എ, പൊട്ടാസ്യം, മറ്റ് പോഷകങ്ങള്‍ എന്നിവയും ധാരാളമായി ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.

നല്ല ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുന്നതിന് ബ്രസീല്‍ നട്‌സ് മികച്ചതാണ്. ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെതിരെ പോരാടുന്ന മഗ്‌നീഷ്യം, ആന്റി ഓക്സിഡന്റുകളുടെ ഉയര്‍ന്ന ഉള്ളടക്കം എന്നിവ ബ്രസീല്‍ നട്‌സില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനായി ബ്രസീല്‍ നട്‌സ് കഴിക്കാവുന്നതാണ്.

Comments are closed.