ചൈനയില്‍ കൊറോണ വൈറസിനെത്തുടര്‍ന്ന് മരണ സംഖ്യ 563 ആയി ; 3,694 പേരില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തി

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസിനെത്തുടര്‍ന്ന് മരണ സംഖ്യ 563 ആയി. തുടര്‍ന്ന് 3,694 പേരില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തി. 25 രാജ്യങ്ങളിലാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

അതേസമയം ചൈനയില്‍ കുടുങ്ങിയ 350 അമേരിക്കക്കാരെ ഇതിനിടെ രാജ്യത്ത് തിരിച്ചെത്തിച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനേ ശേഷമേ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

Comments are closed.