തുര്‍ക്കിയില്‍ ശക്തമായ മഴയയെത്തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി റോഡില്‍ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ശക്തമായ മഴയയെത്തുടര്‍ന്ന് ലാന്‍ഡിങ്ങ് സമയത്ത് റണ്‍വേയില്‍ നിന്ന് തെന്നിമാറി റോഡില്‍ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു. പെഗാസസ് എയര്‍ലൈന്‍സിന്റെ ജെറ്റാണ് അപകടത്തില്‍പ്പെട്ടത്. 171 യാത്രക്കാരും ആറ് ജീവനക്കാരും രക്ഷപ്പെട്ടിരുന്നു.

121 പേര്‍ക്ക് പരിക്കേറ്റു. ചിറകുകളില്‍ കയറിയാണ് നിരവധി യാത്രക്കാര്‍ രക്ഷപ്പെട്ടത്. വിമാനത്തിനകത്ത് നിന്ന് തീ പടര്‍ന്ന് പിടിച്ചെങ്കിലും പെട്ടെന്ന് തന്നെ അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടര്‍ന്ന് ഇസ്താംബൂളിലെ സബീന ഗോകര്‍ വിമാനത്താവളം അടച്ചു. അതേസമയം പൈലറ്റുമാരായ തുര്‍ക്കി പൗരനും ദക്ഷിണ കൊറിയന്‍ പൗരനും ഗുരുതരമായി പരിക്കേറ്റിരുന്നു.

Comments are closed.