വുഹാനില്‍ ജനിച്ച് 30 മണിക്കൂര്‍ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ബെയ്ജിങ് : കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ജനിച്ച് 30 മണിക്കൂര്‍ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രസവത്തിനു മുന്‍പ് അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്നാണ് അറിവ്. ഗര്‍ഭിണിയായ അമ്മയില്‍നിന്നു വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴി കുഞ്ഞിലേക്കു വൈറസ് പടര്‍ന്നതാകാം എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ഡിസംബറില്‍ വുഹാന്‍ മാര്‍ക്കറ്റിലെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കു പടര്‍ന്നതാകാം എന്നു കരുതുന്ന കൊറോണ എന്നാല്‍ പരിശോധനയില്‍ നെഗറ്റിവ് ആയിരുന്ന മറ്റൊരു യുവതി ജന്മം നല്‍കിയ കുഞ്ഞിനും തിങ്കളാഴ്ച സ്ഥിരീകരിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

Comments are closed.